മൂന്ന് മിനുട്ട് മാത്രം നീണ്ടു നിന്ന സൂം കോളിലൂടെ ഊബർ പിരിച്ചുവിട്ടത് 35,00 തൊഴിലാളികളെ. ഊബർ കസ്റ്റമർ സർവീസ് മേധാവി റഫിൻ ഷവലേ നേരിട്ട് വിളിച്ചാണ് ജീവനക്കാരെ പിരിച്ചുവിടൽ അറിയിച്ചത്.
കോവിഡും ലോക്ക്ഡൗണും കാരണം ഊബർ വരുമാനം പകുതിയായി കുറഞ്ഞെന്നതിനാണ് പിരിച്ചുവിടൽ. ഇത്രയധികം ജീവനക്കാർക്കുള്ള തൊഴിൽ നിലവിൽ ഇല്ലെന്നുമാണ് ഊബറിന്റെ വിശദീകരണം.
“എനിക്കറിയാം, ഇങ്ങനെയൊരു വാർത്ത കേൾക്കാനും ആരും ഇഷ്ടപ്പെടില്ല. ആരും ഇങ്ങനെ ഒരു കോൾ ആഗ്രഹിക്കില്ല, എങ്കിലും 3500 ജീവനക്കാരെ ഞങ്ങൾ പിരിച്ചുവിടുകയാണ്. ഇന്നായിരിക്കും നിങ്ങളുടെ അവസാന ജോലി ദിവസം. നിങ്ങളുടെ സേവനങ്ങൾ നന്ദി” ഇത്രയുമാണ് സൂം കോളിൽ ആകെ നടന്ന സംഭാഷണം.
ജീവനക്കാരെ പിരിച്ചുവിടുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാലാണ് നടപടിയെന്നും ഊബർ അറിയിച്ചു. ആകെ തൊഴിലാളികളുടെ 14 ശതമാനത്തോളം പേരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച, 37,00 ഓളം മുഴുവൻ സമയ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഊബർ അറിയിച്ചിരുന്നു.ഈ വർഷം പകുതിയിൽ മാത്രം 2.9 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഊബറിന് ഉണ്ടായത്.






































