gnn24x7

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം കൊന്നു

0
204
gnn24x7

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം കൊന്നു.  അതേസമയം ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു.  മാത്രമല്ല പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  

ഭീകരർ സ്ഥലത്ത് തങ്ങുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനേ തുടർന്ന് പൊലീസും, 53 ആർആർ, സിആർപിഎഫ് എന്നിവ സംയുക്തമായി ഗസൂവിൽ (Gasoo) നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

തിരച്ചിലിനിടെ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സൂചന ലഭിക്കുന്നത്.  ഇതിനിടയിലാണ് ഒരു ജവാൻ വീരമൃത്യു വരിച്ചത്.  ശേഷം നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു.  

ഇനിയും അവിടെ ഭീകരർ ഉണ്ടെന്നാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന സൂചന.  ഏറ്റുമുട്ടൽ അവസാനിച്ചതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. 

 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here