ചെന്നൈ: ഐഐടി-മദ്രാസിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കാമ്പസിലെ ഹോക്കി സ്റ്റേഡിയത്തിൽ നിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്.
ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. മദ്രാസ് ഐ.ഐ.ടിയിലെ മലയാളി പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന സംശയവുമുണ്ട്.
മൃതദേഹം കണ്ടെടുത്ത കോട്ടൂർപുരം പോലീസ് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ റോയപേട്ട ആശുപത്രിയിലേക്ക് അയച്ചു. ഇയാളുടെ ശരീരത്തിനടുത്ത് സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്തു, മരണകാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.