gnn24x7

18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച് ദല്‍ഹി സര്‍ക്കാര്‍

0
255
gnn24x7

ന്യൂദല്‍ഹി: 18വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ ദല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്ന് നടന്ന ഓൺലൈൻ പത്രസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ഇതിനായി 1.34 കോടി ഡോസ് വാക്സിൻ വാങ്ങാൻ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

ദല്‍ഹിയില്‍ കൊവിഡ് അതീവ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ ഈ പ്രഖ്യാപനം. കണക്കു പ്രകാരം ഓരോ മണിക്കൂറും 12 പേര്‍ക്കാണ് ദല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെടുന്നത്. 22,933 കോവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 350 പേരാണ് ഇന്നലെ മരിച്ചത്.

gnn24x7