ജെയ്‌ഷെ മുഹമ്മദ് ഭീകരനും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനുമായ അബു സൈഫുല്ല എന്ന ‘ലാംബൂ’ ശനിയാഴ്ച ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരെ വധിച്ച മുഖ്യ ഗൂഢാലോചനക്കാരിൽ ഒരാളാണ് സൈഫുള്ള. ആക്രമണത്തിന് ഉപയോഗിച്ച ഐഇഡി ഇയാൾ ഉണ്ടാക്കിയതായി പറയപ്പെടുന്നു.
ഇയാൾ ജെയ്‌ഷെ സ്ഥാപകൻ മൗലാന മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുവായിരുന്നുവെന്നും 2017ലാണ് ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്നും ആണ് റിപ്പോർട്ട്. ലംബു എന്ന പേരിൽ അറിയപ്പെട്ട ഇയാളെ കുറച്ചുനാളുകളായി സൈന്യം നിരീക്ഷിച്ചുവരികയായിരുന്നു. കിഴക്കന്‍ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വലിയ രീതിയിലുള്ള ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്തു.
2019 ഫെബ്രുവരി 14 ലെ പുൽവാമ ആക്രമണം ഉൾപ്പെടെയുള്ള ഭീകരാക്രമണ പരമ്പരകളിൽ അദ്ദേഹം (സൈഫുള്ള) ഉൾപ്പെട്ടിരുന്നു. റൗഫ് അസ്ഹർ, മൗലാന മസൂദ് അസ്ഹർ, അമ്മാർ എന്നിവരുടെ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഉന്നത ജെഇഎം ശ്രേണിയുടെ വളരെ ശക്തമായ അനുയായിയായിരുന്നു അദ്നാൻ.






































