ലോക്ക്ഡൗണിൽ വിശന്ന് വലയുന്ന തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ തുക അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 60 ലക്ഷം രൂപയാണ് മൃഗങ്ങൾക്കായി അനുവദിച്ചത്.
സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരവധി മൃഗങ്ങൾ തെരുവിൽ ഭക്ഷണം കിട്ടാതെ അലയുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. സന്നദ്ധ പ്രവർത്തകരിലൂടെയും സംഘടനകളിലൂടെയുമാകും തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുക എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.