ന്യൂ ഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ പരാമര്‍ശം. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്നും, രണ്ടുകോടിയ്ക്ക് മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
പലിശ എഴുതി തള്ളുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും അതിനാൽ മോറട്ടോറിയം കാലത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അക്കാര്യത്തില്‍ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സാമ്പത്തിക മേഖലയിലെ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും സര്‍ക്കാര്‍ തന്നെയാണ് എന്ന് സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.