gnn24x7

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

0
401
gnn24x7

ആലപ്പുഴ: വള്ളിക്കുന്നത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. ഓച്ചിറ വലിയകുളങ്ങര സ്വദേശിനി സുചിത്ര (19)യാണ് മരിച്ചത്. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യയാണ് സുചിത്ര. മുറിയില്‍ തൂങ്ങിയ നിലയില്‍ വിഷ്ണുവിന്റെ അമ്മ മൃതദേഹം കാണുകയും തുടർന്ന് പ്രദേശിവാസികളെ അറിയിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്​ച രാവിലെ 11.30നാണ് സുചിത്രയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കാണുന്നത്. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹം. സൈനികനായ വിഷ്ണു ഉത്തരാഖണ്ഡിലാണ്. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

gnn24x7