gnn24x7

കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തിൽ 13 മരണം

0
264
gnn24x7

മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തിൽ 13 പേർ മരിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്ന ഉണ്ടായിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്.

തീവ്രപരിചരണ വിഭാഗത്തിലെ എ.സി യൂണിറ്റിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിശമനാ സേനയുടെ നേതൃത്വത്തില്‍ തീ അണച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

gnn24x7