ലഖ്നൗ: യു.പിയിലെ ഉന്നാവോയില്‍ ഗോതമ്പ് പാടത്ത് മൂന്ന് ദളിത് പെണ്‍കുട്ടികളെ കൈയും കാലും കെട്ടിയിട്ട നിലയിൽ കണ്ടെത്തി. 13, 16 വയസുള്ള രണ്ടു പേര്‍ മരിച്ചു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പശുക്കള്‍ക്ക് കൊടുക്കാൻ വേണ്ടി പുല്ല് പറിക്കാനായി പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്നുള്ള തെരച്ചിലിലാണ് ഇവരെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പെണ്‍കുട്ടികളും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലഖ്നൗ ഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ലഖ്നൗ ഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.








































