ടൊറന്റോ: കാനഡയിലെ മൂന്ന് ഇന്ത്യൻ വംശജരായ പുരുഷന്മാർ മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിൽ. ഒൻ്റാറിയോയിലെ ബ്രാംപ്റ്റൺ നഗരത്തിൽ നിന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു, കൂടാതെകേസുമായി ബന്ധപ്പെട്ട് നാലാമത്തെ പ്രതിയായ തെക്കേ ഏഷ്യക്കാരനെ പോലീസ് തിരയുന്നുണ്ട്.
18 വയസ്സിൽ താഴെയുള്ളവരെയാണ് ഈ സംഘം കടത്തിക്കൊണ്ടിരുന്നത്. ഇവരെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അമൃത്പാൽ സിംഗ് (23), ഹരകുവാർ സിംഗ് (22) സുഖ്മൻപ്രീത് സിംഗ് (23) എന്നിവരാണ് അറസ്റ്റിലായത്.