ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെയ്പ്പില്‍ ഗുണ്ടാ തലവൻ മുകിം കാല ഉൾപ്പെടെ മൂന്ന് തടവുകാർ കൊല്ലപ്പെട്ടു. അനുഷല്‍ ദീക്ഷിത് എന്ന തടവുകാരനാണ് വെടിയുതിര്‍ത്തത്. കൂടാതെ അഞ്ച് തടവുകാരെ ബന്ദികളാക്കുകയും ചെയ്തു.
ജയിലിൽ ഒളിച്ചുകടത്തിയ തോക്ക് ഉപയോഗിച്ചാണ് അൻസുൽ ദീക്ഷിത് പല തവണ നിറയൊഴിച്ചത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. വെടിവെപ്പ് നടന്ന ഉടനെ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ദീക്ഷിത്തിന് താക്കീത് നല്‍കിയെങ്കിലും തടവിലാക്കിയവരെകൂടി വെടിവെക്കുമെന്ന് അറിയിച്ചതോടെ പൊലീസ് ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം തന്റെ മകന് വധഭീഷണിയുണ്ടെന്ന് കാണിച്ച് മുകിം കാലയുടെ അമ്മ സുരക്ഷ വർധിപ്പിക്കാനായി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ജയിലിൽ സുരക്ഷ വർധിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.




































