ന്യൂദല്‍ഹി: രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനം. ഈ മാസം 25 വരെയാണ് നിര്‍ത്തിവെക്കുന്നത്. നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കും.
ഇന്ന് 3700 ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.ദല്‍ഹിയില്‍ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്.
വിമാന സര്‍വ്വീസിനും നിയന്ത്രണമുണ്ട്.
മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച 10.30 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 324 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 
അതേസമയം, കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം.
 
                






