gnn24x7

കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിന്‍റെ തീവ്രവാദ വേട്ട;കുപ് വാരയില്‍ രണ്ട് ഹിസ്ബുള്‍ തീവ്രവാദികള്‍ പിടിയില്‍!

0
486
gnn24x7

ശ്രിനഗര്‍: രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെയാണ് സുരക്ഷാ സേന കുപ് വാരയില്‍ പിടികൂടിയത്,

ഇവരില്‍ നിന്നും തോക്കുകള്‍ അടക്കം ആയുധങ്ങള്‍ സുരക്ഷാ സേന പിടികൂടി.

തീവ്രവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ആസിഫ് അഹമ്മദ് ദര്‍,മുസമില്‍ അഹമ്മദ് പീര്‍ എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്.

ജമ്മുകശ്മീര്‍ പോലീസിന്‍റെയും ആര്‍മിയുടെയും സിആര്‍പിഎഫിന്‍റെയും സംയുക്ത നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്.

2018 മുതല്‍ ഇരുവരും ഹിസ്ബുള്‍ മുജാഹുദ്ദീന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്,

ഇരുവരും തീവ്രവാദികള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ എത്തിച്ചകൊടുക്കുന്നവരായിരുന്നു എന്നാണ് സുരക്ഷാ സേന നല്‍കുന്ന വിവരം.

കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന ശക്തമായ നീക്കത്തിന്‍റെ ഭാഗമായി തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത് കഴിഞ്ഞ ദിവസം പുല്‍വാമയില്‍ സ്ഫോടകവസ്തുക്കളുമായി ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടെത്തിയ കാര്‍ സുരക്ഷാ സേന കസ്റ്റഡിയില്‍ എടുത്തിരുന്നു.

പോലീസ് പരിശോധനയ്ക്ക് ഇടയില്‍ നിര്‍ത്താത പോയ കറിനെ സുരക്ഷാ സൈനികര്‍ പിന്തുടരുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ട ഡ്രൈവറെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ നടക്കുകയാണ്.


gnn24x7