തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു.ഡി.എഫ്. പെൻഷൻ വിഷയം ചർച്ച ചെയ്യുന്നതിനായി ആലുവയിലെ യോഗത്തിനെത്തണമെന്ന് കുടുംബശ്രീ വാട്‌സ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് കുടുംബശ്രീയെ ദുരുപയോഗം ചെയ്യുന്നു എന്നാണ് യു ഡി എഫ് ആരോപണം.
ആലുവയില്‍ ശൈലജ പങ്കെടുക്കുന്ന യോഗത്തിന് ആളെ കൂട്ടുന്നതിന് വേണ്ടിയാണ് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നത് എന്ന് യു.ഡി.എഫ് പരാതിയും പറയുന്നു. പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.