ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടറുടെ അടുത്ത് പോയെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ 25 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു ലോക്‌സഭയിലെ 17 എം.പിമാര്‍ക്കും രാജ്യസഭയിലെ 8 എം.പിമാര്‍ക്കുമാണ് രോഗം ബാധിച്ചത്.
സമ്മേളനത്തിനു മുന്നോടിയായി ഈ മാസം 13നും 14നും നടത്തിയ പരിശോധനകളിലാണ് എംപിമാരുടെ കൊവിഡ് സ്ഥിരീകരിച്ചത്. 785 എംപിമാരില്‍ 200ല്‍പ്പരം പേരും 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.






































