gnn24x7

വാക്‌സിൻ ക്ഷാമം; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ

0
258
gnn24x7

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. 70 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും 30 ലക്ഷം ഡോസ് കൊവാക്‌സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ കൊവാക്‌സിന്‍ 10 ലക്ഷം ഡോസ് എത്തിക്കും. അതേസമയം ലോക്ക് ഡൗണ്‍ വേണ്ടെന്നും പ്രാദേശികനിയന്ത്രണങ്ങള്‍ മതിയെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ കിട്ടാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിലെ പണം വാക്‌സിന് വാങ്ങാനായി നീക്കിവെക്കുമെന്നാണ് റിപ്പോർട്ട്.

gnn24x7