ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച ബെംഗളൂരുവിലെ വീട്ടിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചതായാണ് റിപ്പോർട്ട്.
അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രി യെദിയൂരപ്പ അദ്ദേഹത്തെ കാണാൻ രാത്രി ആശുപത്രിയിലെത്തിയിരുന്നു. യെദിയൂരപ്പയുടെ ബന്ധുവാണ് സന്തോഷ്. മെയ് മാസത്തിലാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി എൻ ആർ സന്തോഷ് നിയമിതനായത്.