gnn24x7

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ബസുകള്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യോഗി ആദിത്യനാഥ്‌

0
238
gnn24x7

ന്യൂഡല്‍ഹി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ബസുകള്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. 

അതിഥി തൊഴിലാളികള്‍ക്കായി 1000 ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം. ബസുകളെയും, ഡ്രൈവര്‍മാരെയും സംബന്ധിക്കുന്ന വിവരങ്ങളും നമ്പരുകളും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രിയങ്കയുടെ ഓഫീസിനു കത്തയച്ചു.  

ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്ന് മെയ്‌ 16നാണ് പ്രിയങ്ക ആവശ്യപ്പെട്ട്. ഔറൈയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 അതിഥി തൊഴിലാളികള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററില്‍ പ്രിയങ്ക ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയിലാണ് ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടത്. 

ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നും തങ്ങളുടെ ബസുകള്‍ അതിര്‍ത്തിയില്‍ നില്‍ക്കുന്നുണ്ടെന്നും പ്രിയങ്ക വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. 

ഭക്ഷണവും വെള്ളവുമില്ലാതെ കാല്‍നടയായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളെ സഹായിക്കണമെന്നും ബസുകള്‍ക്ക് അനുമതി നല്‍കണമെന്നും പ്രിയങ്ക പറഞ്ഞു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കുന്ന ബസുകളുടെ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചു. 


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here