gnn24x7

കിറ്റെക്സിൽ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ; തുടര്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് എംഎല്‍എമാർ

0
713
gnn24x7

കൊച്ചി: കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളെന്ന് എംഎല്‍എമാരായ പി.ടി.തോമസ്, പി.വി.ശ്രീനിജന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ ആരോപിച്ചു. കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ വിളിച്ച യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

മൂന്നര മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ പരിശോധനകള്‍ നടത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത് ഗുരുതര നിയമലംഘനങ്ങളെന്നും എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നല്‍കുന്ന വിശദമായ റിപ്പോര്‍ട്ടിനുശേഷം തുടര്‍നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാര്‍ശ ചെയ്യുമെന്നും എംഎല്‍എമാർ പറഞ്ഞു.

gnn24x7