gnn24x7

ടാർസാനിയൻ പ്രസിഡന്‍റന് ആദരാഞ്ജലി അർപ്പിക്കാനെത്തിയവരുടെ തിക്കിലും തിരക്കിലും 45 പേർ മരിച്ചു

0
478
gnn24x7

ഡാറേസലാം: മാർച്ച് 21 ന് അന്തരിച്ച ടാർസാനിയൻ പ്രസിഡന്‍റ ജോൺ പോംപെ മഗുഫുലിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയവരുടെ ഡാർ എസ് സലാമിൽ ഉണ്ടായ തിക്കിലും തിരക്കിലും 45 പേർ മരിച്ചതായി ടാൻസാനിയൻ പോലീസ് അറിയിച്ചു.

ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് മാർച്ച് 17നായിരുന്നു അറുപത്തൊന്നുകാരനായ ജോൺ പോംപെ മഗുഫുലി അന്തരിച്ചത്. രാജ്യത്തെ ആയിരക്കണക്കിന് പൗരന്മാർ പ്രിയനേതാവിന് വിടനൽകാൻ നഗരത്തിലെ ആയിരക്കണക്കിന് പ്രസിഡന്‍റിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി പൗരന്മാർ നിയന്ത്രണങ്ങൾ ലംഘിച്ച് ഉഹുറു സ്റ്റേഡിയത്തിലേക്ക് ഇടിച്ച് കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ടാർസാനിയൻ പോലീസ് പറഞ്ഞു.

അഴിമതിവിരുദ്ധനയത്തിന്‍റെ പേരിൽ വലിയതോതിൽ ജനപിന്തുണ നേടിയ നേതാവായിരുന്നു മഗുഫുലി. അതേസമയം മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

gnn24x7