gnn24x7

ഇന്തോനേഷ്യയിലെ മലുക്കു പ്രവിശ്യയില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്.

0
321
gnn24x7

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മലുക്കു പ്രവിശ്യയില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്.

റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണം, കാലാവസ്ഥാ ശാസ്ത്രം, ജിയോഫിസിക്കല്‍ ഏജന്‍സി എന്നിവിടങ്ങളില്‍ നിന്നുമാണ് വിവരം ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഒന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

സംഭവത്തില്‍ സുനാമി അലേര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.  സെപ്റ്റംബറില്‍ അംബോണില്‍ ഉണ്ടായ ഭൂചലനത്തില്‍ മുപ്പത്തിയാറ് പേര്‍ മരിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here