gnn24x7

വീട്ടിനുള്ളില്‍ കടന്നുകൂടിയ ഒരു ഈച്ചയെ ഓടിച്ചതാ… കത്തി നശിച്ചത് വീടിന്‍റെ പകുതി ഭാഗം …!!

0
216
gnn24x7

“എലിയെ പിടിക്കാന്‍ ഇല്ലം ചുടുക”എന്ന് കേട്ടിട്ടുണ്ട് എന്നാല്‍ അതേപോലൊരു സംഭവം അരങ്ങേറിയി രിയ്ക്കുകയാണ് അങ്ങ് ഫ്രാന്‍സില്‍….!!

ഫ്രാന്‍സില്‍ ഒരു 80 വയസുകാരന്‍, തന്‍റെ  വീട്ടിനുള്ളില്‍ കടന്നുകൂടിയ ഈച്ചയെ ഓടിക്കാന്‍ നടത്തിയ ശ്രമത്തിനിടെ, വീടിന്‍റെ പകുതി ഭാഗം കത്തി നശിച്ചു….!!

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫ്രാന്‍സിലെ ഡോര്‍ഡോണിയില്‍ നിന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡോര്‍ഡോണിയിലെ പാരക്കോള്‍ എന്ന പ്രദേശത്ത് താമസിച്ചിരുന്ന ഒരു 80 വയസുകാരന്‍, രാത്രി അത്താഴം കഴിക്കാന്‍ ഒരുങ്ങവേയാണ്  വീടിനുള്ളില്‍ ഈച്ചയെ കണ്ടത്… ഈച്ച അറപ്പുളവാക്കുന്ന പ്രാണി തന്നെ… ഇതില്‍ അസ്വസ്ഥനായ ഇദ്ദേഹം ഒരു ഇലക്‌ട്രിക് റാക്കറ്റ് ഉപയോഗിച്ച്‌ ഈച്ചയെ കൊല്ലാന്‍ നടത്തിയ  ശ്രമമാണ്  വന്‍ നഷ്ടം വരുത്തി വച്ചത്. 

ഈച്ചയെ ഓടിക്കാനായി  പ്രാണികളെ ഓടിക്കുന്ന ഇലക്‌ട്രിക്ക് റാക്കറ്റ് ആണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍,  ഇതേ സമയം തന്നെ ഇയാളുടെ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ ലീക്ക് ആയിട്ടുണ്ടായിരുന്നു. അതിന് അടുത്ത് സ്ഥാനം ഉറപ്പിച്ച ഈച്ചയെ ഇലക്‌ട്രിക്ക് ബാറ്റുകൊണ്ട് തല്ലുന്നതിനിടെ ഉണ്ടായ ചെറിയ ഷോക്കില്‍ സ്ഫോടനവും തീപിടുത്തവും ഉണ്ടാകുകയായിരുന്നു. തീപിടുത്തത്തില്‍  വീടിന്‍റെ അടുക്കള മുഴുവനായും, മേല്‍ക്കൂര ഭാഗികമായും കത്തി നശിച്ചു…

സംഭവത്തില്‍  ഈച്ച ചത്തോ എന്ന് അറിയില്ല. പക്ഷേ, 80കാരന്‍ കയ്യില്‍ ഒരു പൊള്ളല്‍ മാത്രമായി രക്ഷപ്പെട്ടിട്ടുണ്ട് …!

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here