gnn24x7

അഫ്ഗാന്‍ വിമാനത്താവളത്തില്‍ തിരക്ക്; വെടിയുതിര്‍ത്ത് അമേരിക്കന്‍ സൈന്യം

0
391
gnn24x7

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം കയ്യടക്കിയതോടെ രാജ്യം വിട്ടുപോകാന്‍ നെട്ടോട്ടമോടി അഫ്ഗാനിലെ ജനങ്ങൾ. വിമാനത്താവളത്തില്‍ തിരക്ക് കൂടിയതിനെ തുടർന്ന് വെടിയുതിര്‍ത്ത് അമേരിക്കന്‍ സൈന്യം. തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്‌ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം വെടിവെപ്പിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഞായറാഴ്ച മുതല്‍ നൂറുക്കണക്കിന് ആളുകളാണ് രാജ്യം വിടാനായി വിമാനത്താവളങ്ങളില്‍ വന്നുകൊണ്ടിരുന്നത്. താലിബാന്‍ അധികാരത്തിലെത്തുന്നതോടെ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍.

ഇതോടെ പെണ്‍കുട്ടികളും സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമാകുമെന്നും റിപ്പോർട്ടുണ്ട്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

gnn24x7