gnn24x7

ലഡാക്ക് മേഖലയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന

0
229
gnn24x7

ബീജിംഗ്: ഇന്ത്യ-ചൈന സൈനിക തര്‍ക്കം നിലനില്‍ക്കുന്ന ലഡാക്ക് മേഖലയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ  സന്ദര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന.

മേഖലയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു നടപടിയും ഇരു ഭാഗത്തു നിന്നുമുണ്ടാകരുതെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

‘ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിലുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണ്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു നടപടിയും ഒരു ഭാഗവും സ്വീകരിക്കരുത്,’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തെക്കുറിച്ച് ചൈനീസ് വിദേശ കാര്യമന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

സംയുക്ത സൈനിക മേധാവിക്കും കരസേനമേധാവിക്കുക്കൊപ്പമാണ്. പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശനം നടത്തിയത്. ഇത് സംബന്ധിച്ച് നേരത്തെ ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ദൂരദര്‍ശന്‍ വിവരം പുറത്തുവിട്ടത്.

ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തന്റെ പ്രതീകമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തു ത്യാഗത്തിനും തയ്യാറാണെന്നും പ്രധാനമന്ത്രി ലഡാക്കില്‍ വെച്ച് സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here