ന്യൂദല്‍ഹി: ചൈനയും അമേരിക്കയും തമ്മില്‍ നടക്കുന്ന പ്രശ്നത്തില്‍ ഇടപെടാന്‍ നില്‍ക്കരുതെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി ചൈന.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന പ്രശ്നത്തില്‍ ഇടപെടുകയാണെങ്കില്‍ അത് ലാഭത്തെക്കാള്‍ കൂടുതല്‍ നഷ്ടമായിരിക്കും ഇന്ത്യക്ക് ഉണ്ടാകാന്‍ പോകുന്നതെന്നും ചൈന പറഞ്ഞു.
ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിലേക്ക് ഇന്ത്യയെ ഇടപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇന്ത്യ ഇടപെടുന്നത് തെറ്റായ തീരുമാനമായിരിക്കുമെന്നും ചൈന പറയുന്നു.
”അത്തരത്തിലുള്ള യുക്തിരഹിതമായ ശബ്ദം തെറ്റിദ്ധരാണയല്ലാതെ ഒന്നും ഉണ്ടാക്കില്ല. അത്തരം ശ്രമങ്ങള്‍ ഇന്ത്യയുടെ നിലപാടിനെ സ്വാധീനിക്കാന്‍ ഇടയാക്കരുത്. വ്യക്തമായി പറയുകയാണെങ്കില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നത് ഇന്ത്യയ്ക്ക് ഒരുതരത്തിലുമുള്ള നേട്ടവും ഉണ്ടാക്കില്ല,” , വ്യക്തമാക്കി.
അതുകൊണ്ട് മോദി സര്‍ക്കാര്‍ പുതിയ ആഗോള രാഷ്ട്രീയ വികാസത്തെ വസ്തുനിഷ്ഠമായും വിവേകത്തോടെയും സമീപിക്കേണ്ടതുണ്ടെന്നും ചൈന പറയുന്നു.
നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ പേരില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കേയാണ് ചൈനയുടെ പുതിയ മുന്നറിയിപ്പ്. ഏറ്റവും മോശമായ സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞിരുന്നു. ചൈനയും അമേരിക്കയും ശീതയുദ്ധത്തിന്റെ വക്കിലാണ്.






































