gnn24x7

ആംഗ് സാൻ സൂചിയുടെ പാർട്ടി ആസ്ഥാനത്തിന് നേരെ ബോംബാക്രമണം

0
295
gnn24x7

ആംഗ് സാൻ സൂചിയുടെ പാർട്ടി ആസ്ഥാനത്തിന് നേരെ ബോംബാക്രമണം. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ഫയർബോംബ് തീപിടിത്തമുണ്ടായതെന്ന് പാർട്ടി ഉദ്യോഗസ്ഥർ പറഞ്ഞു. “സമീപവാസികൾക്ക് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, അഗ്നിശമന സേനയെ വിളിച്ചുവരുത്തി … പുലർച്ചെ 5 മണിയോടെ തന്നെ തീ അണച്ചു.

ഓഫീസിന്റെ മുൻ വശം കത്തി നശിച്ചു. പാർട്ടി പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം നടന്നതിന്റെ കാരണം വ്യക്തമല്ലെന്ന് ഒരു മുതിർന്ന പാർട്ടി നേതാവ് അറിയിച്ചു. ഫെബ്രുവരി ഒന്നിനാണ് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്

gnn24x7