gnn24x7

വീണ്ടും തിബറ്റും ദലൈ ലാമയും പഞ്ചന്‍ ലാമയും സജീവ ചര്‍ച്ചയാകുന്നു

0
293
gnn24x7

ബെയ്ജിംഗ്: വീണ്ടും തിബറ്റും ദലൈ ലാമയും പഞ്ചന്‍ ലാമയും ഒക്കെ സജീവ ചര്‍ച്ചയാകുന്നു.

തിബറ്റന്‍ ബുദ്ധമതത്തിന്‍റെ പതിനൊന്നാമത്തെ പഞ്ചന്‍ ലാമയായി 1995 ല്‍ ദലൈ ലാമ നാമനിര്‍ദേശം ചെയ്ത കുട്ടിയായിരുന്നു ഗെഝുന്‍ ചൊയേക്യി ന്യീമ.

അതേവര്‍ഷം ആറാമത്തെ വയസില്‍ ആകുട്ടി ചൈനീസ്‌ അധികൃതരുടെ പിടിലാവുകയും ചെയ്തു.

തിബറ്റന്‍ ബുദ്ധമതത്തില്‍ ദലൈ ലാമയുടെ തൊട്ട് പിന്നിലായാണ് പഞ്ചന്‍ ലാമയുടെ സ്ഥാനം.

പഞ്ചന്‍ എന്ന വാക്കിന് ശ്രേഷ്ഠ പണ്ഡിതന്‍ എന്നാണ് അര്‍ഥം.അതേസമയം ന്യീമയെ പഞ്ചന്‍ ലാമയായി ദലൈ ലാമ നാമനിര്‍ദേശം ചെയ്തത് അംഗീകരിക്കാന്‍ ചൈന തയ്യാറായില്ല.

ചൈനയാകട്ടെ ഗ്യാന്‍സെയ്ന്‍ നോര്‍ബു വിനെ പഞ്ചന്‍ ലാമയായി നാമനിര്‍ദേശം ചെയ്തു.

അവിടം കൊണ്ടും ചൈന അവസാനിപ്പിച്ചില്ല,അവര്‍ ബാലനായ ന്യീമയെ പിടികൂടുകയും ചെയ്തു. പിന്നീട് ന്യീമയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല,

ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരന്‍ എന്നാണ്  ചൈനയുടെ പിടിയിലായ ന്യീമയെ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌.

ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ദലൈ ലാമ നാമനിര്‍ദേശം ചെയ്ത പഞ്ചന്‍ലാമയെ ക്കുറിച്ച് ചൈന വിരങ്ങള്‍ പുറത്ത് വിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.

കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ”പഞ്ചന്‍ ലാമ”യ്ക്ക് ഇപ്പോള്‍ സ്ഥിരതയുള്ള ജോലിയുണ്ട്, ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാനെ ഉദ്ധരിച്ച് കൊണ്ട് അന്താരാഷ്‌ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്.

എന്നാല്‍ ഈ വിവരം പുറത്ത് വന്നതിന് പിന്നാലെ ന്യീമയെ വിട്ടയക്കണം എന്ന് ആവശ്യപെട്ട് അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്.
ഇതോടെ ഈ വിഷയത്തില്‍ ചൈനയ്ക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നതിനാണ് സാധ്യത, വീണ്ടും തിബറ്റ് ചര്‍ച്ചയാകുന്നതോടെ അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ നിര്‍ണായകമാവുകയും ചെയ്യും.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here