ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ 1124 മെഗാവാട്ട് വൈദ്യുത പദ്ധതിയോരുക്കുന്നതിനാണ് ചൈന തയ്യാറെടുക്കുന്നത്.
ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ചൈന വൈദ്യുത പദ്ധതിയൊരുക്കുന്നത്.
ഝലം നദിയിലാണ് പദ്ധതി,ഇതിനായുള്ള കരാറില്‍ ചൈന -പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപെക്) കീഴില്‍ ചൈനയുടെ ത്രീ ഗോര്‍ജസ് കോര്‍പ്പറേഷന്‍, പാക് അധീന കാശ്മീരിലെ അധികൃതര്‍, പവര്‍ ആന്‍ഡ് ഇന്ഫ്രാസ്ട്രെക്ച്ചര്‍ ബോര്‍ഡ് എന്നിവയാണ് ഒപ്പുവെച്ചത്.
അതേസമയം പദ്ധതിയോട് ഇന്ത്യ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. ഇക്കര്യത്തില്‍ ഇന്ത്യ തങ്ങളുടെ പ്രതിഷേധം ചൈനയേയും അറിയിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ അനധികൃതമായി കൈയ്യേറിയ സ്ഥലത്ത് ഇത്തരം പ്രതിഷേധങ്ങള്‍ പാടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്,
ഇന്ത്യ അക്കാര്യം ചൈനയേയും പാകിസ്ഥാനെയും അറിയിച്ചിട്ടുണ്ട്, ഇക്കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.
ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ പാകിസ്ഥാനെയും ചൈനയേയും അറിയിക്കുകയും ചെയ്തതാണ്.
നിലവിലെ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയവും രഹസ്യാന്വേഷണ വിഭാഗവും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
കൂടുതല്‍ കടുത്ത നടപടികള്‍ അനിവാര്യമാണെങ്കില്‍ സ്വീകരിക്കുന്നതിന് മടിക്കില്ല എന്ന മുന്നറിയിപ്പും ഇന്ത്യ പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്.
                






































