gnn24x7

ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

0
209
gnn24x7

ജറുസലേം: ഇസ്രായേലിലെ ചൈനീസ് അംബാസഡറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബാസഡര്‍ ദു വെയെ ആണ് ഹെര്‍സ്ലിയയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാല്‍, അംബാസഡറുടെ മരണം ചൈനീസ് എംബസി സ്ഥിരീകരിച്ചിട്ടില്ല.

പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചതായി പൊലീസ് വക്താവ് അറിയിച്ചു. ദു വെയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും ഉറക്കത്തിനിടെ മരണം സംഭവിച്ചിരിക്കാമെന്നും മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ ടെലിവിഷനായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.

57കാരനായ അംബാസഡര്‍ ഫെബ്രുവരിയിലാണ് ചാര്‍ജ് ഏറ്റെടുത്തത്. നേരത്തെ ഉക്രെയിനിലെ അംബാസഡറായിരുന്നു ദു വെയ്. ഇദ്ദേഹത്തിന്റെ കുടുംബം ചൈനയിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here