gnn24x7

കൊറോണ; ലോകമാകെ കടുത്ത പ്രതിസന്ധിയില്‍; സാമ്പത്തിക നേട്ടം ഉണ്ടാക്കി ചൈന

0
174
gnn24x7

ബെയ്ജിംഗ്: ചൈനയിലെ വുഹാനില്‍ നിന്ന് ലോകത്താകെ പടര്‍ന്ന് പിടിച്ച കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം.

ലോകത്ത് ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ വലിയ ക്ഷാമം അനുഭവപെടുകയാണ്. മിക്കവാറും രാജ്യങ്ങളുടെ സാമ്പത്തിക മേഖലയാകെ തകര്‍ന്നിരിക്കുകയാണ്.

എന്നാല്‍ കൊറോണ വൈറസിനെ വുഹാനില്‍ തളച്ച ചൈന വന്‍ സാമ്പത്തിക നേട്ടമാണ് കൊയുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കൊറോണ വൈറസ്‌ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുട ഉത്പാദനം നിലച്ചിരിക്കികുയാണ്. എന്നാല്‍ ചൈന ഇത് അവസരമാക്കി മാറ്റുകയായിരുന്നു. ചൈന ഏകദേശം 11,000 കോടി രൂപയുടെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളാണ് കയറ്റിഅയച്ചതെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെ കോടികണക്കിന് മാസ്ക്കുകള്‍, വ്യക്തിഗത സുരക്ഷാ കവചങ്ങള്‍, ഇന്ഫ്രാ റെഡ് തെര്‍മോ മീറ്ററുകള്‍,ടെസ്റ്റിംഗ് കിറ്റുകള്‍,വെന്റിലേറ്ററുകള്‍ എന്നിവയൊക്കെ ചൈന കയറ്റിഅയക്കുന്നുണ്ട്.

എന്തായാലും ലോകമാകെ കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ചൈന വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ്. കൊറോണ ആദ്യം ഉണ്ടായത് ചൈനയിലെ
വുഹാനില്‍ ആയത്കൊണ്ട് തന്നെ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ്‌ എന്ന് പോലും ഒരു ഘട്ടത്തില്‍ വിശേഷിപ്പിച്ചിരുന്നു.

ഇപ്പോള്‍ ലോകമാകെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നത് ചൈനയാണ്.അതിലൂടെ വന്‍ സാമ്പത്തിക നേട്ടവും ചൈന സ്വന്തമാക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here