gnn24x7

ചൈനയുമായി അകലം പാലിക്കുന്നതിന് ടിക് ടോക്ക് നീക്കം തുടങ്ങി

0
282
gnn24x7

ലണ്ടന്‍: ഇന്ത്യയുടെ നിരോധനം ടിക് ടോക്കിനെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്, മറ്റ് പല രാജ്യങ്ങളും ഇന്ത്യയുടെ പാത സ്വീകരിക്കാന്‍ തയ്യാറാവുകയുമാണ്‌.

ഈ സാഹചര്യത്തില്‍ ചൈനയുമായി അകലം പാലിക്കുന്നതിന് ടിക് ടോക്ക് നീക്കം തുടങ്ങി, കമ്പനിയുടെ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നതിനാണ് നീക്കം
നടത്തുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതുമായി ബന്ധപെട്ട് ടിക് ടോക്ക് ബ്രിട്ടിഷ് സര്‍ക്കാരുമായി ചര്‍ച്ചയിലാണ്.

പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്നതായി ചൂണ്ടികാട്ടിയാണ് ടിക് ടോക്കിനെതിരെ നിലപാട് സ്വീകരിക്കുന്നത്, ഡാറ്റാ ചോര്‍ത്തല്‍ അടക്കമുള്ള ആരോപണങ്ങള്‍ ടിക് ടോക്കിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കമ്പനി ചൈനയില്‍ നിന്ന് ആസ്ഥാനം മാറ്റുന്നതിന് ആലോചിക്കുന്നത്.

കമ്പനിയുടെ തലപ്പത്ത് ഈ യിടെ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു,ചൈനയില്‍ നിന്നുള്ള ഉധ്യോഗസ്ഥരെ കമ്പനി ഒഴിവാക്കുന്നെന്നാണ് വിവരം.

വാള്‍ട്ട് ഡിസ്നിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അമേരിക്കകാരന്‍ കെവിന്‍ മേയറെ കമ്പനി മേധാവിയായി നിയമിക്കുകയും ചെയ്തു.

കമ്പനി അവരുടെ ആസ്ഥാനമായി പരിഗണിക്കുന്നതില്‍ അമേരിക്കയും ഉണ്ടെന്നാണ് വിവരം,അമേരിക്കയില്‍ ടിക് ടോക്ക് നിരോധനത്തിന്‍റെ വക്കിലാണ്, അതുകൊണ്ട് തന്നെ ചൈനയുമായി അകലം പാലിച്ച് ആസ്ഥാനം ചൈനയ്ക്ക് പുറത്തേക്ക് മാറ്റി ചൈനീസ് ആപ്പ് എന്ന ”പേരുദോഷം”
മാറ്റുന്നതിനാണ് ടിക് ടോക്കിന്റെ ശ്രമം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here