gnn24x7

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയി; ഇന്നലെ മാത്രം മരിച്ചത് 242 പേർ

0
328
gnn24x7

ബീയ്ജിംഗ്: ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയി. രോഗം ഏറ്റവും കൂടുതൽ‌ വ്യാപിച്ച ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ മരിച്ചത് 242 പേരാണ്. രോഗം ബാധിച്ചവരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടായിരിക്കുന്നത്. പതിനായിരത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 44653 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഗുരുതര സാഹചര്യം നിലനിൽക്കുന്നതിനാൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിൽ തുടരുകയാണ്.

കൊറോണ ഭീതിയിൽ ജപ്പാന്റെ തീരത്ത് നങ്കൂരമിട്ട ഒരു ആഢംബരക്കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാർക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. 174 പേർക്കാണ് ഇതോടെ കപ്പലിൽ കൊറോണ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകളിൽ കൊറോണ സ്ഥിരീകരിച്ചത് ഡയമണ്ട് പ്രിൻസസ് എന്ന ഈ കപ്പലിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here