gnn24x7

40 വര്‍ഷം മുമ്പ് കൊറോണയ്ക്ക് സമാനമായ വൈറസിനെ പ്രവചിച്ച് രചിക്കപ്പെട്ട ചൈനീസ് നോവല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

0
278
gnn24x7

ന്യൂദല്ഹി: ചൈനയില്‍ 1700ലധികം പേരാണ് കൊറോണ വൈറസ് മൂലം മരണമടഞ്ഞത്. ചൈനയില്‍ നിന്നും കണ്ടെത്തിയ കൊറോണ വൈറസിന്റെ കേന്ദ്രമായ വുഹാനില്‍ നിന്നുമാണ് 25 ഓളം രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നിരിക്കുന്നത്.

എന്നാല്‍ 40 വര്‍ഷം മുമ്പ് കൊറോണയ്ക്ക് സമാനമായ വൈറസിനെ പ്രവചിച്ച് രചിക്കപ്പെട്ട ചൈനീസ് നോവല്‍ വൈറലായിരിക്കുകയാണിപ്പോള്‍ The Eyes of Darkness എന്ന ത്രില്ലര്‍ നോവലാണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. 1981ല്‍ പുറത്തിറക്കിയ നോവലിന്റെ രചയിതാവ് ഡീന്‍ കൂന്റ്‌സ് ആണ്.

ചൈനയുടെ ആയുധമായി ലബോറട്ടറിയില്‍ നിര്‍മിക്കുന്ന വുഹാന്‍-400 എന്ന വൈറസിനെക്കുറിച്ചാണ് നോവലില്‍ പരാമര്‍ശിക്കുന്നത്. വുഹാനിന് പുറത്തുള്ള ലാബില്‍ നിര്‍മിക്കുന്ന ചൈനയുടെ ‘ബയോളജിക്കല്‍ വെപ്പണ്‍’ എന്നാണ് കഥയില്‍ വൈറസിനെ പരാമര്‍ശിക്കുന്നത്.

ദാരണ്‍ പ്ലൈമൗത്ത് പുസ്തകത്തിലെ വൈറസിന്റെ പേര് വിവരങ്ങളും പരാമര്‍ശിക്കുന്ന ഭാഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

‘തീര്‍ത്തും വിചിത്രമായ ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്’ ദാരണ്‍ ട്വീറ്റ് ചെയ്തു.

കഥകളും നോവലുകളും തീര്‍ച്ചയായും വിചിത്രമായിരിക്കും. പക്ഷെ വാര്‍ത്ത കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
കോണ്‍ഗ്രസ് മന്ത്രി മനിഷ് തീവാരിയും ഇത് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ചൈന വികസിപ്പിച്ച പുതിയ ജൈവായുധമാണോ ഈ വുഹാന്‍ 400 എന്ന് വിളിക്കുന്ന വൈറസ്,’ മനീഷ് തിവാരി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here