ലണ്ടന്‍: കൊറോണ വൈറസ് ബാധയില്‍ ലോകം അതീവ ജാഗ്രതയിലാണ്,യൂറോപ്പില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്,വൈറസ് ബാധ യൂറോപ്പില്‍ നിയന്ത്രണാതീതമായ് തുടരുകയാണ്.
സ്പെയിന്‍,ഇറ്റലി, എന്നിവിടങ്ങളില്‍ മരണ സംഖ്യഉയരുകയാണ്. യൂറോപ്പില്‍ മാത്രം രണ്ടായിരത്തില്‍ അധികം പേരാണ് മരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളൊക്കെ കര്‍ശന നിയന്ത്രണങ്ങള്‍ എര്‍പെടുത്തിയിരിക്കുകയാണ്. സ്പെയിന്‍ പോര്‍ച്ചുഗല്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്. ഇറ്റലിയില്‍ ആകെ മരണ സംഖ്യ1809 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 368 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലും ഫ്രാന്‍സിലും സ്പെയിനിലും ജനജീവിതം നിശ്ചലമാണ്. കലാ,കായിക,സാംസ്ക്കാരിക പരിപാടികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇറ്റലി കഴിഞ്ഞാല്‍ യുറോപ്പില്‍ കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത് സ്പെയിനിലാണ്. ഇവിടെ 291 പേര്‍ മരിച്ചു.6250 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെന്മാര്‍ക്കും പോളണ്ടും അതിര്‍ത്തി അടച്ചിരിക്കുകയാണ്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ മല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ സിംഗപ്പൂ പൗരന്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കസാഖ്സ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉസ്ബെക്കിസ്ഥനില്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്. ചൈനയില്‍ ആകെ മരണസംഖ്യ 3,203 ആയി.
ഇറാനിലും മരണസംഖ്യ ഉയരുകയാണ്.മരണ സംഖ്യ 113 ആയിരിക്കുകയാണ്. ഇറാന്‍ വൈസ് പ്രസിഡന്റ്,മന്ത്രിമാര്‍,പാര്‍ലമെന്‍റ് അംഗങ്ങള്‍,റവല്യൂഷനറി ഗാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ന്യൂജേഴ്സിയില്‍ നിശാനിയമം പ്രഖ്യാപിച്ചു.







































