gnn24x7

കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിച്ചു

0
292
gnn24x7

വുഹാന്‍: ലോകത്താകെ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ വൈറസ്‌ നിയന്ത്രണ വിധേയമായതോടെ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിച്ചു

നഗരത്തിലേക്കുള്ള തീവണ്ടികള്‍ നേരത്തെ തന്നെ പൂര്‍ണമായും ബുക്ക് ചെയ്തിരുന്നു. വുഹാനില്‍ അന്‍പതിനായിരത്തിലധികം പേര്‍ക്കാണ് വൈറസ്‌ ബാധിച്ചത്.ഇവിടെ മറ്റ് നഗരങ്ങളെ
അപേക്ഷിച്ച് മരണവും കൂടുതലായിരുന്നു. ശനിയാഴ്ചയും മൂന്ന് പേര്‍ ഇവിടെ വൈറസ്‌ ബാധയെ തുടര്‍ന്ന് മരിച്ചു.2500 പേര്‍ ഇപ്പോഴും
ചികിത്സയിലുമാണ്. കൊറോണ ഭീതിയില്‍ നിന്നും മെല്ലെ തിരിച്ച് വരുന്ന വുഹാനില്‍ സബ് വേകള്‍ തുറന്നിട്ടുണ്ട്.

അടുത്ത ആഴ്ച്ചയോടെ ഷോപ്പിംഗ്‌ സെന്ററുകളും തുറക്കും. ബാങ്കുകള്‍ തുറന്നിട്ടുണ്ട്.പൊതു ഗതാഗതം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും അനാവശ്യ യാത്രകള്‍ വേണ്ടെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വുഹാനിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയെങ്കിലും വുഹാനിലുള്ളവര്‍ക്ക് പുറത്തേക്ക് പോകുന്നതിന് ഏപ്രില്‍ എട്ട് വരെ അനുവാദം ഇല്ല.

ഏപ്രില്‍ എട്ടിന് വിമാനത്താവളങ്ങളും തുറക്കും. തീവണ്ടി സര്‍വീസ് വീണ്ടും തുടങ്ങിയപ്പോള്‍ അതിലെത്തിയ യാത്രക്കാര്‍ മാസ്ക്കുകളും കയ്യുറയും വൈറസ്‌ പ്രതിരോധ വസ്ത്രങ്ങളും ധരിച്ചാണ് വുഹാനിലെത്തിയത്. ജീവനക്കാരും മാസ്ക്കുകളും കയ്യുറയും ഒക്കെ ധരിച്ചിരുന്നു, വുഹാനില്‍ വൈറസ്‌ നിയന്ത്രണ വിധേയം എന്ന് പറയുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിട്ട്വീഴ്ച്ചയ്ക്കും ഭരണകൂടവും ജനങ്ങളും തയാറല്ല.മാസങ്ങള്‍ നീണ്ട അടച്ചിടലിന് ശേഷം തീവണ്ടി വുഹാനിലേക്ക് എത്തിയപ്പോള്‍ വീണ്ടും വുഹാന്‍ പുറംലോകവുമായുള്ള ബന്ധം തുടങ്ങിയിരിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here