gnn24x7

കൊറോണ ബാധ; ലോകത്താകെ മരിച്ചവരുടെ എണ്ണം ഏഴായിരം പിന്നിട്ടു

0
262
gnn24x7

പാരിസ്: കൊറോണ ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം ഏഴായിരം പിന്നിട്ടിരിക്കുകയാണ്.വൈറസ്‌ ബാധിച്ചവരുടെ എണ്ണവും ഉയരുകയാണ്. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികിത്സയിലുള്ളത്.ചൈനയില്‍ മരണ സംഖ്യ 3,213 ആണ്,ഇറ്റലിയില്‍ ഇതുവരെ മരിച്ചത് 2,158 ആണ്,ലോകമാകെ വൈറസിനെതിരെയുള്ള പ്രതിരോധത്തിലാണ്.ലോകമാകെ കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 7164 ആയി ഉയര്‍ന്നിരിക്കുകയാണ്. മരണ സംഖ്യ കൂടുതല്‍ ചൈനയിലാണ്.അമേരിക്കയില്‍ 87 പേരാണ് മരിച്ചത്.162 രാജ്യങ്ങളിലായി 182,550 പേരിലാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.

രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്‌. സ്പെയിന്‍,ഇറ്റലി,ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളാണ് എര്‍പെടുത്തിയിട്ടുള്ളത്. കലാ,കായിക,സാംസ്ക്കാരിക,വിനോദ പരിപാടികളൊക്കെ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്കിയിരിക്കുകയാണ്. സ്പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജെര്‍മനിയും ഇറ്റലിയും അതിര്‍ത്തികള്‍ ഒക്കെ അടച്ചിട്ടുണ്ട്. ബ്രിട്ടന്‍ യാത്രാ വിലക്ക് ഏര്‍പെടുത്തുകയും പൊതു പരിപാടികള്‍ വിലക്കുകയും ചെയ്തിട്ടുണ്ട്.

അറേബ്യന്‍ രാജ്യങ്ങളിലും കര്‍ശന നിയന്ത്രണങ്ങളാണ് എര്‍പെടുത്തിയിരിക്കുന്നത്.യുഎഇ യിലും വിസാ നിരോധനം നിലവില്‍ വന്നിട്ടുണ്ട്.സൗദി അറേബ്യ നേരത്തെ തന്നെ യാത്രാവിലക്കടക്കം നിയന്ത്രണങ്ങള്‍ എര്‍പെടുത്തിയിട്ടുണ്ട്.
 
ആഗോള വിപണിയും തകര്‍ച്ചയിലാണ്.1987 ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here