ലോകത്ത് ഭീതി പടർത്തി വ്യാപിക്കുകയാണ് കോവിഡ് 19. വൈറസ് ബാധിച്ച് മരണം ലോകത്താകെ മൂവായിരം കടന്നു. കൂടുതൽ രാജ്യങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
ചൈന കഴിഞ്ഞാൽ ഇറ്റലിയും ഇറാനുമാണ് കോവിഡിന്റെ പിടിയിൽ കൂടുതൽ ജീവാപായങ്ങൾ ഉണ്ടായ രാജ്യങ്ങൾ. ഇറ്റലിയിൽ 34 മരണവും ഇറാനില്‍ 54 മരണവും സ്ഥിരീകരിച്ചു.ദക്ഷിണ കൊറിയയിൽ 21 പേർ മരിച്ചു.
അമേരിക്കയിലും ഓസ്ട്രേലിയയിലും ജാഗ്രത തുടരുകയാണ്.. വാഷിംഗ്ടണിൽ അടിയന്തിരാവസ്ഥ നീട്ടി..ചെക്ക് റിപ്പബ്ലിക്ക്, സ്കോട്ട്ലന്റ്, ഡൊമനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ പുതിയതായി രോഗബാധ സ്ഥിരീകരിച്ചു.
രണ്ടു ലക്ഷത്തോളം പേർ വിവിധ രാജ്യങ്ങളിലായി നിരീക്ഷണത്തിൽ തുടരുകയാണ്.
ഇറാനിൽ 250 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്ആദ്യമരണം റിപ്പോർട്ട് ചെയ്ത അമേരിക്കയിലും ഓസ്ട്രേലിയയിലും ജാഗ്രത തുടരുകയാണ്.