gnn24x7

കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് പ്രതീക്ഷ നല്‍കി ക്യൂബ

0
299
gnn24x7

കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് പ്രതീക്ഷ നല്‍കി ക്യൂബ. 

200 പോസിറ്റീവ് കേസുകളാണ് ക്യൂബയിലുണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി ക്യൂബയില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒന്‍പത് ദിവസത്തിനിടെ ഒരു മരണം മാത്രമാണ് ക്യൂബയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏപ്രില്‍ മുതല്‍ ഉപയോഗിച്ച് വരുന്ന രണ്ട് മരുന്നുകളാണ് ക്യൂബയില്‍ കൊറോണ വൈറസിനെ തടഞ്ഞുനിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റൊലി സുമാബ് എന്ന ശരീരത്തില്‍ ആന്‍റി ബോഡികളെ ഉത്പാദിപ്പിക്കുന്ന മരുന്നാണ് അതില്‍ ഒന്ന്. വാതരോഗത്തിന് പരീക്ഷണത്തിലിരിക്കുന്ന മരുന്നാണ് മറ്റൊന്ന്. 

ഈ മരുന്നുകള്‍ ഫലം കണ്ടതായും വിശദമായ പരിശോധനകള്‍ക്ക് ശേഷം മറ്റ് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കുമെന്നും ക്യൂബയിലെ വൈദ്യസംഘം അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് ഗുരുതര അവസ്ഥയിലായ 80% ആളുകളും ലോകത്ത് മരിക്കുകയാണ്. എന്നാല്‍, ഈ മരുന്നുകളുടെ ഉപയോഗം ക്യൂബയിലെ 80% രോഗികളും രക്ഷപ്പെടാന്‍ കാരണമായി എന്നാണ് ക്യൂബന്‍ പ്രസിഡന്‍റ് അറിയിച്ചു. 

ഏപ്രില്‍ 50 മുതല്‍ 60 കേസുകള്‍ വരെയാണ് ദിനംപ്രതി ക്യൂബയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, അതിപ്പോള്‍ 20ആയി കുറഞ്ഞിട്ടുണ്ട്. ജനങ്ങളില്‍ കൊറോണ വൈറസ് പരിശോധന നടത്തുന്നതില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ ക്യൂബ മുന്‍പിലാണ്. ക്യൂബയില്‍ ഈ മരുന്നുകള്‍ പരീക്ഷിച്ച് വിജയിച്ചത് ലോകത്തിനു മുഴുവന്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here