gnn24x7

കൊറോണ വൈറസ്; ഞെട്ടിക്കുന്ന വിവരവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍ രംഗത്ത്.

0
278
gnn24x7

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തില്‍ ഞെട്ടിക്കുന്ന വിവരവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍ രംഗത്ത്.

കൊറോണ എവിടെ നിന്നാണ് പടര്‍ന്നതെന്ന വിവരമാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്.  ചൈനയിലെ വുഹാന്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 അടി അകലെയുള്ള ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണ് അപകടകാരിയായ കൊറോണാവൈറസ് പുറത്തിറങ്ങിയതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. 

ബീജിംഗ് ഫണ്ട്‌ നല്‍കുന്ന സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഹുബൈയ് പ്രവിശ്യയില്‍ രോഗം വാരിയിട്ടത് വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണെന്നാണ് (WHCDC) ശാസ്ത്രജ്ഞര്‍ കരുതുന്നത്.

ഈ ലാബില്‍ രോഗം ബാധിച്ച മൃഗങ്ങളെ സൂക്ഷിച്ചിരുന്നതായി ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.  ഇതില്‍ 605 വവ്വാലുകളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. കൂടാതെ കൊറോണാ വൈറസ് ബാധിച്ച വവ്വാല്‍ ഒരു ശാസ്ത്രജ്ഞനെ അക്രമിച്ച സംഭവവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.  

രോഗികളില്‍ നിന്നും കണ്ടെത്തിയ രോഗത്തിന്‍റെ ജനിതക ഘടന ഒരു വിഭാഗത്തില്‍ പെട്ട വവ്വാലുകളിലെ കൊറോണാ വൈറസുമായി ബന്ധം പുലര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ട്.

അതേസമയം വുഹാനില്‍ നിന്നും 600 മൈല്‍ അകലെയാണ് പ്രദേശത്തെ വവ്വാലുകളുടെ വാസം. മാത്രമല്ല ഇവിടുത്തെ ജനങ്ങള്‍ വവ്വാലുകള്‍ ഭക്ഷിക്കില്ല അതില്‍ നിന്നും വവ്വാലുകളെ ഭക്ഷിക്കുന്നതിലൂടെയല്ല രോഗം പടര്‍ന്നതെന്ന്‍ വ്യക്തമായതോടെയാണ് ഗവേഷകര്‍ സര്‍ക്കാര്‍ ലാബിലേയ്ക്ക് വിരല്‍ചൂണ്ടുന്നത്. 

രോഗം ആദ്യഘട്ടത്തില്‍ ബാധിച്ച ഡോക്ടര്‍മാരുടെ സംഘം ഈ ലാബിന് തൊട്ടടുത്തുള്ള യൂണിയന്‍ ഹോസ്പിറ്റലിലാണ് സേവനം നല്‍കിവന്നിരുന്നത്.  

ഇതിന്‍റെ അടിസ്ഥാനത്തിലാണ് നൂറുകണക്കിന് പേരുടെ മരണത്തിനും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് നയിച്ച കൊറോണ വൈറസ് സര്‍ക്കാര്‍ ലാബില്‍ നിന്നുമാണ് പുറത്തുവന്നതെന്ന കണ്ടെത്തലില്‍ ശാസ്ത്രജ്ഞന്മാരെ കൊണ്ടെത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. 

എന്തായാലും ഇതിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.  

ഇതിനിടയില്‍ കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍  മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1765 കവിഞ്ഞു വെന്നാണ് റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here