gnn24x7

യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച കരാറുകൾ റദ്ദാക്കി ഫലസ്​തീൻ

0
498
gnn24x7

ജറൂസലം: യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ച്​ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​. അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിന്‍റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന്​ ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്​ ഫലസ്​തീ​​െൻറ നടപടി. ഫലസ്​തീൻ വാർത്ത ഏജൻസി വഫ ആണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.

ഇസ്രായേലി​​െൻറ പദ്ധതികളെ കുറിച്ച്​ ചർച്ച ചെയ്യാൻ റാമല്ലയിൽ ചേർന്ന യോഗത്തിലായിരുന്നു അബ്ബാസി​​െൻറ തീരുമാനം. അമേരിക്കയും ഇസ്രായേലും ​ചേർന്നുണ്ടാക്കിയ എല്ലാ ധാരണകളും കരാറുകളും ഫലസ്​തീൻ ലിബറേഷൻ ഓർഗ​നൈസേഷൻ തള്ളിക്കളയുന്നു. അതിനു നിയമസാധുതയില്ലാത്തതാണ്​. എന്നായിരുന്നു യോഗത്തിൽ അബ്ബാസി​​െൻറ പ്രഖ്യാപനം.

ദ്വിരാഷ്​ട്ര പരിഹാര ഫോർമുല അംഗീകരിക്കുന്ന പക്ഷം സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലുമായി സന്ധിക്ക്​ തയാറാണെന്നും അദ്ദേഹം വ്യക്​തമാക്കി. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പശ്​ചിമേഷ്യൻ സമാധാന പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കരാറുകളിൽ നിന്ന്​ പിൻവാങ്ങുമെന്ന്​ അബ്ബാസ്​ വ്യക്തമാക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here