ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം 31 ന് പുനരാരംഭിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 31ന് ഡൽഹിയിൽ നിന്ന് ടെല്‍അവീവിലേക്കാണ് ആദ്യ വിമാനം സർവീസ് നടത്തുന്നത്. മെയ് മാസം 21ന് ശേഷം ഇസ്രയേൽ വിസ അനുവദിച്ചവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക.
മെയ് 21ന് മുൻപ് വിസ ലഭിച്ചിട്ടുള്ളവർ പുതുക്കണമെന്ന് വി.മുരളീധരന്‍ നിർദ്ദേശിച്ചു. അതേസമയം 72 മണിക്കൂർ മുൻപുള്ള കൊവിഡ് ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് യാത്രക്കാർ നിർബന്ധമായും കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.