ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ട്രാൻസ്‌ജെൻഡർ ജനത, പലപ്പോഴും പരിഹസിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് ആരോപിച്ച് സ്വന്തമായി സഭ സ്ഥാപിച്ച് പാകിസ്ഥാനിലെ ട്രാൻസ്ജെൻഡറുകള്‍.
പാക് സര്‍ക്കാര്‍ മൂന്നാം ലിംഗമെന്ന ഗണത്തിൽ പെടുത്തി ട്രാൻസ്ജെൻഡറുകളെ അംഗീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ജാതിമതഭേദമില്ലാതെ ട്രാൻസ്ജെൻഡറുകള്‍ കടുത്ത പീഡനം നേരിടുന്നുണ്ട്. പലപ്പോഴും വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്ന ഇവര്‍ ഭിക്ഷയെടുത്തും വിവാഹചടങ്ങുകളിൽ നൃത്തം ചെയ്തുമാണ് ജീവിക്കുന്നത്. പള്ളികളിൽ പാട്ടുകള്‍ പാടാനും ബൈബിള്‍ വായിക്കാനുമൊന്നും തങ്ങളെ ഇതൊന്നും അനുവദിക്കാറില്ലെന്ന് പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ട്രാൻസ്‌ജെൻഡർ പറയുന്നു. കൂടാതെ പള്ളികളിൽ പലപ്പോഴും ഏറ്റവും പിൻനിരയിൽ ഇരിക്കാൻ ആവശ്യപ്പെടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മറ്റു സഭകളിൽ അടിച്ചമര്‍ത്തൽ നേരിടുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ട്രാൻസ്‌ജെൻഡർസ് അവരുടെ വിഭാഗത്തിനു വേണ്ടി മാത്രം സ്ഥാപിക്കപ്പെടുന്ന ആദ്യ ക്രിസ്ത്യൻ സഭയായ ഫസ്റ്റ് ചര്‍ച്ച് ഓഫ് യൂനക്ക്സ് എന്നറിയപ്പെടുന്ന സഭ രാജ്യത്ത് രൂപികരിച്ചു. ട്രാൻസ് സ്ത്രീകളെ വിശേഷിപ്പിക്കുന്ന പദമാണ് “യൂനക്ക്”.




































