ലോകത്തെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും കോവിഡ് -19 പ്രതിസന്ധിയിൽ തന്നെയാണ്. അതുകൊണ്ട് തന്നെ വേനൽക്കാല വിനോദ സഞ്ചാരം എന്ന പതിവ് രീതി ഇന്ന് പലർക്കും ഒരു വിദൂര സ്വപ്നം മാത്രമായിരിക്കും. ഒട്ടുമിക്ക ടൂറിസ്റ്റ് രാജ്യങ്ങളും കോവിഡിൽ നിന്ന് മുക്തി നേടിയിട്ടില്ല.
എന്നാൽ കോവിഡിനെ ഞങ്ങൾ കീഴടക്കിയെന്നും ജൂലായ് മുതല്‍ ടൂറിസ്‌റ്റുകൾക്ക് രാജ്യത്തേക്ക് കടന്നുവരാമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഗ്രീസ്. രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകളെ പരിശോധനയ്ക്ക് വിധേയമാക്കും. മാസ്ക്ക് ധരിച്ച് അകലം പാലിച്ച് നടക്കുകയാണെങ്കില്‍ വിനോദ സഞ്ചാരികള്‍ക്ക് ഗ്രീസിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സ്ഥലങ്ങളുമൊക്കെ കാണാം.
കോവിഡ് വ്യാപനത്തിന്റെ ആരംഭത്തിൽ തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും കർശനമായ നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്തതിനാൽ മരണ നിരക്ക് അവിശ്വസനീയമാംവിധം തന്നെ കുറയ്ക്കാൻ രാജ്യത്തിന് കഴിഞ്ഞിരുന്നു. ഇതുവരെ 150 മരണം മാത്രമാണ് ഗ്രീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
‘ഒരുപക്ഷേ ബാറുകളൊന്നും തുറന്നിരിക്കില്ല, അല്ലെങ്കിൽ ജനക്കൂട്ടം ഇല്ലായിരിക്കാം, പക്ഷേ നിങ്ങൾക്ക് ഇപ്പോഴും ഗ്രീസിൽ വന്നാൽ ഒരു മികച്ച അനുഭവം നേടാൻ കഴിയും’, ഗ്രീസ് പ്രധാനമന്ത്രി പറഞ്ഞു.