gnn24x7

എച്ച് 10 എൻ 3 പക്ഷിപ്പനി മനുഷ്യരിലും; ലോകത്ത് ഇതാദ്യ സംഭവം

0
775
gnn24x7

രാജ്യത്തിന്റെ കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിൽ എച്ച് 10 എൻ 3 പക്ഷിപ്പനി മനുഷ്യരില്‍ ബാധിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഷെൻജിയാങ് നഗരത്തിൽ നിന്നുള്ള 41 കാരനായ രോഗി ഇപ്പോൾ ആശുപത്രിയിലാണെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു.

ലോകത്ത് ആദ്യമായാണ് എച്ച് 10 എൻ 3 പക്ഷിപ്പനി മനുഷ്യരില്‍ സ്ഥിരീകരിക്കുന്നത്. കോഴിയിറച്ചിയിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന വൈറസ് ബാധയാണെന്നും പകർച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യ അധികൃതർ പറഞ്ഞു. അത്ര ഗുരുതരമല്ലാത്ത വൈറസുസാണിതെന്നാണ് റിപ്പോര്‍ട്ട്.

മെയ് 28 ന് രോഗിക്ക് എച്ച് 10 എൻ 3 ഏവിയൻ ഇൻഫ്ലുവൻസ വൈറസ് ഉണ്ടെന്ന് കണ്ടെത്തി, ദേശീയ ആരോഗ്യ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു, ഇയാൾക്ക് എങ്ങനെ വൈറസ് ബാധിച്ചുവെന്ന് വ്യക്തമല്ല. എച്ച് 10 എൻ 3 ബാധിച്ച മറ്റ് കേസുകളൊന്നും മുമ്പ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വലിയ തോതിൽ പടരാനുള്ള സാധ്യത വളരെ കുറവാണ്.

അതേസമയം പക്ഷിപ്പനിയുടെ എച്ച്7 എന്‍9 വകഭേദം ബാധിച്ചു 2016-17 കാലത്ത് മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here