വിക്ടോറിയ സിറ്റി: ചൈനക്കെതിരായ പരസ്യപ്രതിഷേധം കുറ്റകരമാക്കുന്ന സുരക്ഷാനിയമം പ്രാബല്യത്തിൽ വന്നതിനു തൊട്ടുപിന്നാലെ കഴിഞ്ഞ ഒരു വർഷത്തോളം ഹോങ്കോംഗിൽ മുഴങ്ങിയ മുദ്രാവാക്യവും നിരോധിച്ചു. ഹോങ്കോംഗിനെ മോചിപ്പിക്കുക, ഇത് നമ്മുടെ കാലത്തെ വിപ്ലവം’. എന്ന മുദ്രാവാക്യമാണ് നിരോധിച്ചത്.
മുദ്രാവാക്യം അട്ടിമറിക്ക് പ്രേരിപ്പിക്കുന്നതാണെന്നും, ഇനിമുതൽ ഈ മുദ്രാവാക്യം മുഴക്കിയാൽ പുതിയ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്നും സിറ്റി ഗവണ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രക്ഷോഭങ്ങൾ ശക്തമായതോടെയാണ് ചൈന തിടുക്കപ്പെട്ട് നിയമം പാസാക്കിയത്. പുതിയ നിയമം പ്രതിഷേധങ്ങളെ ഫലപ്രദമായി അടിച്ചമർത്തുകയും ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമൊണ് പ്രതിഷേധക്കാർ പറയുന്നത്. നിയമത്തിനെതിരെ തെരുവിലിറങ്ങിയ 370 ലധികം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം അറസ്റ്റ് ചെയ്തത്.
അതിൽ പത്തുപേർക്കെതിരെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.