gnn24x7

നേപ്പാളില്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം

0
279
gnn24x7

ന്യൂഡല്‍ഹി/കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കി ഇന്ത്യയെ വെല്ലുവിളിച്ച നേപ്പാളില്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം.

പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയോട് പാര്‍ട്ടി നേതൃത്വം രാജി ആവശ്യപെട്ടിട്ടുണ്ടെന്നാണ് വിവരം.പാര്‍ട്ടിയില്‍ പ്രധാനമന്ത്രിയുടെ എതിര്‍പക്ഷത്ത് മുതിര്‍ന്ന നേതാവ് പികെ ദഹല്‍ (പ്രചണ്ഡ) ആണ്,അടുത്തിടെ ചേര്‍ന്ന നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മറ്റി യോഗത്തില്‍ പ്രചണ്ഡയും പ്രധാനമന്ത്രി ഒലിയും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമാണ് ഉണ്ടായത്,അധികാരത്തില്‍ തുടരുന്നതിനായി ഒലി പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് മാതൃകകള്‍ സ്വീകരിക്കുന്നുണ്ടെന്നും അത്തരം ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും പ്രചണ്ഡ വ്യക്തമാക്കുകയും ചെയ്തു.

നിലവില്‍ ചൈനയോട് വിധേയത്വം പുലര്‍ത്തുന്ന ഒലിയെ പോലെ അല്ല പ്രചണ്ഡ എന്ന് ഇന്ത്യയ്ക്കും അറിയാം.എന്നാല്‍ ഇന്ത്യയുമായും ചൈനയുമായും ഒരേ അകലമാണ് പ്രചണ്ഡ പാലിക്കുന്നത്,ഇന്ത്യയുമായി അടുപ്പം എന്നത് പ്രചണ്ഡയ്ക്ക് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായുള്ള അടുപ്പമാണ്.

അതേസമയം ചൈനയുടെ പക്ഷം നിന്ന് ഇന്ത്യയെ പ്രചണ്ഡ ശത്രു പക്ഷത്ത് നിറുത്തില്ല എന്നും ഇന്ത്യ കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെ നേപ്പാളിലെ ഭരണകക്ഷിയില്‍ ഉണ്ടായ ഭിന്നത ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

നേപ്പാളില്‍ ചൈന നടത്തിയ അനധികൃത കൈയ്യേറ്റങ്ങളില്‍ ജനരോഷം ശക്തമാണ്. പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ ദേശീയ വികാരം ഇളക്കിവിടുന്നതിനാണ് പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി ഇന്ത്യന്‍ ഭൂ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കിയത്.

ഇതിന് ചൈനയുടെ പിന്തുണയുണ്ടെന്ന് ഇന്ത്യ മനസിലാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ നേപ്പാളിലെ രാഷ്ട്രീയം ഇന്ത്യയും നിരീക്ഷിക്കുകയാണ്.

പ്രധാനമന്ത്രി യുടെ രാജി ആവശ്യം ഭരണകക്ഷിയില്‍ നിന്ന് തന്നെ ഉണ്ടായെങ്കിലും ഇക്കാര്യത്തില്‍ വേഗത്തില്‍ ഉള്ള ഇടപെടല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.
വളരെ കരുതലോടെ ഇടപെടുക എന്ന തന്ത്രമാണ് നേപ്പാളിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സ്വീകരിക്കുന്നത്.

ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധം ഏറെ താമസിക്കാതെ തെരിവുകളിലേക്ക് വ്യാപിക്കും എന്നും ഇന്ത്യ കണക്ക് കൂട്ടുന്നു, ഒപ്പം തന്നെ ചൈനയ്ക്കെതിരായ വികാരം നേപ്പാളിലെ ജനങ്ങളില്‍ ഉണ്ടാകുമെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്‌,നേപ്പാളിലെ രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ സാധാരണ ജനങ്ങളെ ചൈനയ്ക്കെതിരെ ഉപയോഗിക്കുക എന്ന തന്ത്രമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭഗം ആവിഷ്ക്കരിച്ചിട്ടുള്ളത് എന്നാണ് വിവരം.

ഇന്ത്യ ഇപ്പോഴും കോവിഡ് പ്രതിരോധത്തിനായി നേപ്പാളിന് നല്‍കുന്ന സഹായം തുടരുന്നുണ്ട്,നേപ്പാള്‍ പല വിധത്തില്‍ പ്രകോപിപ്പിച്ചിട്ടും ഇന്ത്യ കരുതലോടെയാണ് 
പ്രതികരിച്ചത്, നയതന്ത്ര തലത്തില്‍ നീക്കം ശക്തമാക്കിയ ഇന്ത്യ നേപ്പാളിന് സഹായങ്ങള്‍ നല്‍കുകയും അവര്‍ക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണം തുടരുകയുമാണ്.

അതേസമയം അവരുടെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടുമില്ല,നേരത്തെ തന്നെ, ചൈന, നേപ്പാള്‍ അതിര്‍ത്തി വിഷയങ്ങളില്‍ പ്രധാനമന്ത്രി
നരേന്ദ്രമോദി കൃത്യമായ ഇടപെടലുകള്‍ നടത്തുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവലിനെ ചുമതലപെടുത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here