ടോക്കിയോ: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാൻ രംഗത്ത്. ഇന്ത്യയുടെ നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥയെ അട്ടിമറിക്കാനുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമങ്ങളെ എതിർക്കുമെന്ന് ജാപ്പനീസ് അംബാസിഡർ അറിയിച്ചു. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ ശൃംഗളയുമായി ഫോണിൽ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് സാതോഷിയുടെ പ്രതികരണം. ‘വിദേശകാര്യ സെക്രട്ടറി ഹർഷ ശൃംഗളയുമായി സംസാരിച്ചുവെന്നും നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സംബന്ധിച്ച വിവരങ്ങൾ നൽകിയതിന് പ്രശംസിക്കുന്നുവെന്നും ചർച്ചകളിലൂടെ നിയന്ത്രണ രേഖയിൽ സമാധാനം പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിർത്തിയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ജപ്പാൻ എതിർക്കുന്നു’ ഇപ്രകാരമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.