gnn24x7

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം പരാജയം

0
395
gnn24x7

വാഷിംഗ്ടണ്‍: പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അവസാന ഘട്ടമായപ്പോള്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചിരിരുന്നു. എന്നാല്‍ പരീക്ഷണത്തിന് സ്വീകരിച്ചവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടനെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായി.

താല്‍ക്കാലികമായി പരീക്ഷണത്തിന്റ മൂന്നാം ഘട്ടമാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍ത്തിവെച്ചത്. കഴിഞ്ഞമാസം 23 നാണ് അവസാന ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി മനുഷ്യരില്‍ വാക്‌സിനേഷന്‍ പരീക്ഷിച്ചത്. 60,000 ത്തോളം വരുന്ന ആളുകളിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. അതില്‍ ഒരാളുടെ നില ഗുരുതരമായതിനാലാണ് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാതിരിക്കുവാനും രോഗം കൂടുതലായ വ്യക്തിയെ കൂടുതല്‍ പഠിക്കുന്നതിനുമായി പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. പരീക്ഷിക്കപ്പെട്ടവരെല്ലാം നിരീക്ഷണത്തിലാണ്.

gnn24x7