gnn24x7

ബെയ്‌റൂട്ടില്‍ വന്‍ തീപിടുത്തം; ഒരു മാസത്തിനു ശേഷം ഇത് രണ്ടാമത്തെ അപകടം

0
244
gnn24x7

ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഒരു മാസത്തിനു ശേഷം രണ്ടാമത്തെ അപകടം. വന്‍ തീപിടുത്തമാണ് ബെയ്‌റൂട്ട് തുറമുഖത്ത് ഇപ്പോള്‍ നടന്നിരിക്കുന്നത്.

ടയറുകളും എണ്ണയും ശേഖരിച്ചു വെച്ച ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായിരിക്കുന്നതെന്നാണ് ലെബനീസ് ആര്‍മി നല്‍കിയിരിക്കുന്ന വിശദീകരണം. ആര്‍മി ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് സ്ഥലത്ത് ഇപ്പോള്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ് ഇവിടേക്കുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്.

തുറമുഖത്തിനടുത്തുള്ള ഓഫറീസുകളിലെ ജീവനക്കാരോട് സ്ഥലത്തു നിന്നും ഒഴിഞ്ഞു പോകാന്‍ കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും മാറി നില്‍ക്കാന്‍ ബെയ്‌റൂട്ട് ഗവര്‍ണര്‍ മര്‍വാന്‍ അബൗദും അധികൃതരും സമീപവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തീപിടിത്തത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആഗസ്റ്റ് നാലിനാണ് ബെയ്‌റൂട്ട് തുറമുത്ത് സമാനമായ രീതിയില്‍ കരിമരുന്നു സ്ഫോടനം നടന്നത്. 200 പേരോളമാണ് ഈ അപകടത്തില്‍ മരിച്ചത്. ഈ സ്‌ഫോടനത്തില്‍ മരിച്ചവരെ ക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.ബെയ്റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് ആഗസ്റ്റില്‍ സ്‌ഫോടനമുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here